കുടുംബസമേതം കുളിക്കാനെത്തി; വിദ്യാര്‍ഥി അടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു പ്രതീകാത്മക ചിത്രം
Kerala

കുടുംബസമേതം കുളിക്കാനെത്തി; വിദ്യാര്‍ഥി അടക്കം രണ്ട് പേര്‍ മുങ്ങിമരിച്ചു

അവധി ദിവസമായതിനാല്‍ കുടുംബസമേതം കുളിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാമനപുരം നദിയില്‍ വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ടുപേര്‍ മുങ്ങി മരിച്ചു. പാലോട് ചെറ്റച്ചല്‍ പമ്പ്ഹൗസിനു സമീപം കുളിക്കാനിറങ്ങിയ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ബിനു (37), പാലോട് നന്ദിയോട് പച്ച സ്വദേശി കാര്‍ത്തിക് (16) എന്നിവരാണ് മരിച്ചത്. കാര്‍ത്തിക് വിതുര സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉച്ചയ്ക്ക് 3.30 നാണ് സംഭവം.

അവധി ദിവസമായതിനാല്‍ കുടുംബസമേതം കുളിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടയില്‍ സംഘത്തിലെ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടതുകണ്ട് അവരെ രക്ഷിക്കാനിറങ്ങിയതാണ് ബിനു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുട്ടികളെ രക്ഷിച്ചെങ്കിലും ബിനുവും കാര്‍ത്തിക്കും മുങ്ങിപോകുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയിരുന്നു. ഉടന്‍ വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും