​പൊലീസ് പരിശോധന നടത്തുന്നു ടിവി ദൃശ്യം
Kerala

കാസര്‍കോട് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

25 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്നാണ് നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് പൈക്കത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

പുലര്‍ച്ചെ 5.20 നുള്ള മംഗലാപുരത്തു നിന്നും വരുന്ന ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണ് റെയില്‍വേ ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. 25 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്നാണ് നിഗമനം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണോ, ആത്മഹത്യയാണോ എന്ന് അന്വേഷിച്ചു വരുന്നതായി റെയില്‍വേ പൊലീസും വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിപയില്‍ വീണ്ടും ആശ്വാസം, രണ്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ്; ഒരാള്‍ കൂടി ആശുപത്രി വിട്ടു

സംസ്ഥാനത്ത് ഒരു ഷിഗെല്ല മരണം കൂടി; ഇന്ന് 12 പേര്‍ക്ക് രോഗബാധ, പുതിയ 105 ഡെങ്കി കേസുകള്‍

തൃശൂർ നഗരമധ്യത്തിൽ കഞ്ചാവ് ചെടികൾ, കേസെടുത്ത് എക്‌സൈസ് (വിഡിയോ)

തണുത്തുറഞ്ഞ തടാകത്തില്‍ വീണ് അഞ്ചു വയസുകാരി, ജീവന്‍ പണയംവെച്ച് രക്ഷപ്പെടുത്തി ഇന്ത്യക്കാരന്റെ അതിസാഹസികത; ആദരം- വിഡിയോ

ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

SCROLL FOR NEXT