പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ സംശയം, സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇരുവരേയും നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. നിപ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇരുവരേയും ഇന്നലെയാണ് പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയത്. ഇന്നലെ രാത്രി രണ്ടു പേരുടേയും സ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിശോധനാ ഫലം വന്ന ശേഷം കൂടുതല്‍ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലജ്ജാകരം, മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല'; രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മമതയെത്താത്തതില്‍ രോഷം കൊണ്ട് പ്രധാനമന്ത്രി

സ്‌പോർട്‌സ് കൗൺസിലിൽ വിവിധ തസ്തികകളിൽ നിയമനം, മാർച്ച് 10ന് വാക്ക് ഇൻ ഇന്റർവ്യൂ

'ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്, അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം'; വിവാഹ മോചന കേസില്‍ ആദ്യ പ്രതികരണവുമായി വിജയ്

ഗൾഫിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു,തിങ്കൾ മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത് പുതിയ തീയതി പിന്നീട് അറിയിക്കും

രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാം; വയോധികയുടെ മുഖത്തെ കുരുവില്‍ നിന്ന് പുഴുക്കളെ പുറത്തെടുത്തു

SCROLL FOR NEXT