പൊലീസ് അറസ്റ്റ് ചെയ്ത മുബാറക്ക്, ഇസ്മയില്‍ 
Kerala

വിവാഹം മുടക്കി; ഇമാമിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

കഴിഞ്ഞ ദിവസം രാത്രിയിൽ പ്രതികൾ ഇമാമിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് ആക്രമിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: വിവാഹം മുടക്കിയെന്ന് ആരോപിച്ച് പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കൂട്ടായി വാടിക്കൽ സ്വദേശികളായ മുബാറക്ക് (26) ഇസ്മയിൽ (35) എന്നിവരാണ് പിടിയിലായത്. തിരൂർ പടിഞ്ഞാറെക്കര പള്ളിയിലെ ഇമാമിനെയാണ് ഇവർ ആക്രമിച്ചത്.

തിരൂർ പൊലീസ് മുബാറക്കിന്റേയും ഇസ്മയിലിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രതികൾ ഇമാമിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് ആക്രമിക്കുകയായിരുന്നു. തലയ്ക്കു പിന്നിൽ ഗുരുതരമായി പരുക്കേറ്റ ഇമാം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

മുബാറക്കിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പെൺവീട്ടുകാർ ഇമാമിനോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പിന്നാലെ വിവാഹം മുടങ്ങി. ഇമാമിനെ ആക്രമിക്കാൻ പ്രകോപനമായത് ഇതാണെന്ന് പൊലീസ് പറയുന്നു. ഇമാമിനെ ആക്രമിച്ചതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. പെരുന്തുരുത്തി തൂക്കുപാലത്തിന് സമീപത്ത് നിന്നാണ് പ്രതികൾ പൊലീസ് പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍; സെഞ്ച്വറി കരുത്തില്‍ ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില്‍ ഇഷാന്‍ ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്‌യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ആര്‍ഡിയില്‍ മാസംതോറും 6000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?; അഞ്ചുവര്‍ഷത്തെ കണക്ക്

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ