അപകടത്തിൽപ്പെട്ട ട്രാവലർ 
Kerala

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

കര്‍ണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്‌സിറ്റിയിലെ പിജി വിദ്യാര്‍ത്ഥികളാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂര്‍ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. കര്‍ണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്‌സിറ്റിയിലെ പിജി വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നേ മുക്കാലോടെ ആണ് അപകടം നടന്നത്. മൂന്നാര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്ത് എടുത്തത്. 13 വിദ്യാര്‍ത്ഥികള്‍, കുക്ക്, ഡ്രൈവര്‍ ഉള്‍പ്പടെ 15 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Two students died after a Traveller van overturned in Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തണുയ്ക്കും

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം