Two Students Drown in Pamba River at Ranni Bodies Recovered. special arrangement
Kerala

പമ്പാ നദിയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

12 അംഗങ്ങൾ അടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് കളരിക്കൽ കടവിൽ കുളിക്കാനായി എത്തിയത്. ഇതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുക ആയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിൻ മയിലപ്പറ സ്വദേശി ക്രിസ് എന്നിവരാണ് മരിച്ചത്. 12 അംഗങ്ങൾ അടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് കളരിക്കൽ കടവിൽ കുളിക്കാനായി എത്തിയത്. ഇതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുക ആയിരുന്നു. ഇതിൽ ഒരാൾ നീന്തി കയറി.

ഉടൻ തന്നെ വിദ്യാര്‍ഥികൾ നാട്ടുകാരെ വിവരം അറിയിച്ചു. റാന്നിയിൽ നിന്നുള്ള സ്കൂബ ടീം ഉടൻ തന്നെ സ്ഥലത്ത് എത്തി തെരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ഇവർ കുളിക്കാനിറങ്ങിയ കടവിനോട് ചേർന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Two Students Drown in Pamba River at Ranni Bodies Recovered.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം; ജോയ് മാത്യുവിന് മറുപടിയുമായി തോമസ് ഐസക്

കോട്ടയം ഉദയനാപുരം പഞ്ചായത്തില്‍ പക്ഷിപ്പനി, 8 തദ്ദേശങ്ങളില്‍ മുന്‍കരുതല്‍

മലപ്പുറത്തെ സ്ട്രോങ് റൂം തുറക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ജില്ല കലക്ടര്‍

ISL : എട്ടാം കളിയില്‍ ആശ്വാസ ജയം, ബംഗളൂരു എഫ് സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

SCROLL FOR NEXT