ത്തനംതിട്ട കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ തിരിച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകര്‍  
Kerala

ഓണപ്പരീക്ഷ കഴിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ഥികളെ കാണാതായി

ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട കല്ലറക്കടവില്‍ അച്ചന്‍കോവിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അജ്സല്‍ അജി, നബീല്‍ നിസാം എന്നീ വിദ്യാര്‍ഥികളെയാണ് കാണാതായത്. മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12:50 ഓടെയാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്.

ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. തടയിണയുടെ ഭാഗത്ത് എത്തിയപ്പോള്‍ കുട്ടികള്‍ കാല്‍വഴുതി ഒഴിക്കില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.

അപകടം നടന്നതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ചില കുട്ടികള്‍ ഭയന്ന് ഓടിപ്പോയി. ചിലര്‍ ബഹളം കൂട്ടി നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂബ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Two students went missing after taking a bath in a river after the Onam exam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT