പ്രതീകാത്മക ചിത്രം 
Kerala

ആലുവയിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ആലുവ പുഴയിൽ നിന്നും മെട്രോയ്ക്ക് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ആലുവയിൽ രണ്ട് സ്ഥലങ്ങളിൽ നിന്ന് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ആലുവ പുഴയിൽ നിന്നും മെട്രോയ്ക്ക് സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

ആലുവ മണപ്പുറം ഹരിത വനത്തിന്റെ കടവിനോട് ചേർന്ന് പുഴയിൽ മുങ്ങി മരിച്ച നിലയിലാണ് മൃതദേഹം. 55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

തമിഴ്നാട് സ്വദേശിയുടെ മൃതദേഹമാണ് മെട്രോയ്ക്ക് സമീപം കണ്ടെത്തിയത്. ഡിണ്ടി​ഗൽ ഒട്ടൻ‌ചത്രം സ്വദേശി ലോകനാഥൻ (35) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ബൈപ്പാസ് മേൽപ്പാലത്തിനു താഴെ മെട്രോ പില്ലർ 26ന് സമീപത്താണ് മൃതദേഹം കണ്ടത്. 

ഇരുവരുടേയും മൃതദേഹങ്ങൾ ആലുവ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി