പ്രതീകാത്മക ചിത്രം 
Kerala

ബസില്‍ വാക്കേറ്റം, സംശയം തോന്നി പരിശോധന; ബെംഗലൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന, യുവാക്കള്‍ പിടിയില്‍ 

ബെംഗലൂരുവില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന രണ്ടു യുവാക്കള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ബെംഗലൂരുവില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന രണ്ടു യുവാക്കള്‍ പിടിയില്‍ . തിരുവല്ല സ്വദേശി റോഷന്‍ (24), ചങ്ങനാശ്ശേരി സ്വദേശി ഷാരോണ്‍(21)എന്നിവരാണ് ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്. 

ചൊവ്വാഴ്ച രാവിലെ ബെംഗലൂരുവില്‍ നിന്നും കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന ദീര്‍ഘദൂര ബസില്‍ നിന്നാണ് ഇരുവരും പിടിയിലായത്. യാത്രക്കിടെ യുവാക്കള്‍ ബസിലുണ്ടായിരുന്ന ചില യാത്രക്കാരുമായി വാക്കേറ്റമുണ്ടായി. തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാര്‍ ബസ് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. 

യാത്രക്കാരുമായി പ്രശ്‌നമുണ്ടാക്കിയ റോഷനെയും ഷാരോണിനെയും ചോദ്യം ചെയ്യുന്നതിനിടെ സംശയം തോന്നി പൊലീസ് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് 34ഗ്രാം എംഡിഎംഎ ലഭിച്ചത്. ഇരുവരും ചേര്‍ന്ന് ഇതു കേരളത്തില്‍ വില്‍പനക്കെത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു.  മൂന്നു ലക്ഷത്തോളം വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.

തിരുവല്ലയില്‍ 15 ഓളം കേസുകളില്‍ പ്രതിയായ റോഷനെ കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയില്‍ നിന്നും നാടുകടത്തിയിരിക്കുകയായിരുന്നു. ഷാരോണിനെതിരെയും നേരത്തെ മയക്കുമരുന്ന കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുവരും 15 ദിവസങ്ങള്‍ക്കു മുമ്പാണ് ബാംഗ്ലൂരിലേക്കു തിരിച്ചത്.

പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഇരുവരിലൂടെ  ബെംഗലൂരുവിലെ എംഡിഎംഎയുടെ വേരുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT