തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ എംഡിഎംഎ വേട്ട. സ്‌കൂട്ടറില്‍ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. രണ്ടു യുവാക്കളെ പടിഞ്ഞാറേക്കോട്ടയില്‍ വെച്ച് അറസ്റ്റ് ചെയ്തു.
കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂര്‍ സ്വദേശി അരവിന്ദ് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ചത്. ഇത് കൊല്ലത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
തലസ്ഥാനത്ത് മൂന്നാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് വലിയ അളവില്‍ എംഡിഎംഎ പിടികൂടുന്നത്. പിടിയിലായ യുവാക്കള്‍ ലഹരിമരുന്ന് കച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates