അഫ്‌സൽ, മുഹമ്മദ് സാദിഖ് 
Kerala

പുതുവത്സരാഘോഷത്തിന് എത്തിച്ചത് 12ലക്ഷം രൂപയുടെ എംഡിഎംഎ; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ 

പുതുവത്സരാഘോഷത്തിനായി വിൽക്കാൻ എത്തിച്ച പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ. കണ്ടാണശ്ശേരി സ്വദേശി അഫ്‌സൽ (28), എളവള്ളി സ്വദേശി മുഹമ്മദ് സാദിഖ് (30) എന്നിവരാണ് പിടിയിലായത്. കുന്നംകുളം പൊലീസ് ചൂണ്ടലിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാക്കളെ പിടികൂടിയത്. 

ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഗ്രാമിന് 12000 രൂപ വിലവരുന്ന മാരക സിന്തറ്റിക് മയക്കുമരുന്നാണ് പുതുവത്സരാഘോഷത്തിനായി ഇവർ വിൽക്കാൻ എത്തിച്ചത്. അഫ്‌സൽ മുമ്പ് വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്ന് അവസാന സന്ദേശം; ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു

വീണ്ടും തോൽവി, പഞ്ചാബ് എഫ്‌സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്‌സ്

കുഞ്ഞുങ്ങളുടെ മാല മോഷ്ടിച്ച് ആഢംബര ജീവിതം; രണ്ട് യുവാക്കള്‍ പിടിയില്‍

'പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം', ആവശ്യവുമായി യുവാവ്; മറുപടിയുമായി മോദി

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടെത്തും, മഹാറാലിയില്‍ പങ്കെടുക്കും

SCROLL FOR NEXT