അറസ്റ്റിലായ പ്രതികൾ 
Kerala

വേദനസംഹാരി ഗുളികകള്‍ ലായനിയില്‍ ലയിപ്പിച്ച് കുത്തിവെക്കും; കഞ്ചാവും മരുന്നും സിറിഞ്ചുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

നെടുങ്കണ്ടം സ്വദേശികളായ ഫ്രാന്‍സിസ്, അന്‍സില്‍ എന്നിവരാണ് അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തൊടുപുഴ: കഞ്ചാവും സിറിഞ്ചും വേദനസംഹാരി ഗുളികകളുമായി ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് യുവാക്കള്‍ പിടിയില്‍. നെടുങ്കണ്ടം സ്വദേശികളായ ഫ്രാന്‍സിസ്, അന്‍സില്‍ എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്കായി വേദനസംഹാരി ഗുളികകള്‍ ലായനിയില്‍ ലയിപ്പിച്ച് ഇന്‍ജെക്ട് ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

സംശയകരമായി കണ്ട ഇവരുടെ വാഹനത്തിലെ കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവും സിറിഞ്ചും മരുന്നുകളും കണ്ടെടുത്തതെന്ന് നെടുങ്കണ്ടം എസ്‌ഐ ലിജോ പി മാണി പറഞ്ഞു. പിടിച്ചെടുത്തത് ഷെഡ്യൂള്‍ഡ് ഡ്രഗ്‌സ് ആണോയെന്ന് പരിശോധിച്ചു വരികയാണ്. കഞ്ചാവ് ഇവര്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്നും പൊലീസ് സൂചിപ്പിച്ചു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ തിരിച്ചിലിലാണ് യുവാക്കള്‍ കുടുങ്ങിയത്. ഉമ്മാക്കട ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പൊലീസിന് മുന്നില്‍ പെടുന്നത്. ഇവരുടെ ബാഗില്‍ നിന്നും 60 മരുന്ന് സ്ട്രിപ്പുകളും, സിറിഞ്ചുകളും, ഗുളികകള്‍ പൊടിച്ച് കലക്കുന്നതിനുള്ള ഗ്ലാസും ബാഗില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

Two youths arrested with cannabis, drugs and syringes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പകച്ചു പോയി ജര്‍മനി; അട്ടിമറിച്ച് ഇക്വ'ഡോര്‍' തുറക്കുക തന്നെ ചെയ്തു; പുറത്തേക്കല്ല... നോക്കൗട്ടിലേക്ക്!

'ലാലേട്ടാ നിങ്ങളെന്റെ അച്ഛനായി, ഇനി മുത്തച്ഛനാകുമോ?'; 'ഖലീഫ'യില്‍ മോഹന്‍ലാല്‍ എത്തിയതിനെപ്പറ്റി പൃഥ്വിരാജ്

'പെപ്പെ ഡബിളില്‍' ചരിത്രമെഴുതി ഐവറി കോസ്റ്റ്; ആദ്യമായി ലോകകപ്പ് നോക്കൗട്ടിൽ

ആർ.സി.സിയിൽ ബയോമെഡിക്കൽ എഞ്ചിനീയർ ഒഴിവ്; ജൂലൈ 7-ന് അഭിമുഖം

കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും