മുതുകോരമല, ഫെയ്സ്ബുക്ക് 
Kerala

മണിക്കൂറുകള്‍ നീണ്ട പരിശ്രമം; മുതുകോരമലയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു

പൂഞ്ഞാറിലെ മുതുകോരമല കാണാനെത്തി മലയില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പൂഞ്ഞാറിലെ മുതുകോരമല കാണാനെത്തി മലയില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി. മല കാണാനെത്തിയ യുവാക്കള്‍ വഴിതെറ്റുകയായിരുന്നു. ഈരാറ്റുപേട്ട സ്വദേശികളായ നിഖില്‍, നിര്‍മ്മല്‍ എന്നിവരെയാണ് രക്ഷിച്ചത്.

പൂഞ്ഞാറിലെ തെക്കേക്കര പഞ്ചായത്തിലാണ് മുതുകോരമല. കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവര്‍ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയെ തിരിച്ച് ഇറങ്ങുന്നതിനിടെ വഴിതെറ്റുകയായിരുന്നു. പിന്നീട് ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

മൊബൈല്‍ റേഞ്ച് ലഭിച്ചപ്പോള്‍ ഇവര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ശക്തമായ മഴയുള്ളപ്പോള്‍ മലമുകളില്‍ ഉയരുന്ന കോടമഞ്ഞ് വഴിതെറ്റുന്നതിന് കാരണമാകാറുണ്ട്. ഇങ്ങനെയാണ് യുവാക്കള്‍ വഴി തെറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT