യു പ്രതിഭ /ചിത്രം ഫെയ്‌സ്ബുക്ക് 
Kerala

'പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കും'; പോസ്റ്റ് പിൻവലിച്ച് യു പ്രതിഭ

പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് പ്രതിഭ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കുമെന്ന കുറിപ്പ് പിൻവലിച്ച് യു പ്രതിഭ എംഎല്‍എ. ആലപ്പുഴ സിപിഎമ്മിൽ വിഭാഗീയത പുകയുന്നതിനിടയിലാണ് പ്രതിഭയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. 

ഒരു വിശദീകരണവും നൽകാതെ പൊട്ടനെ ചട്ടൻ ചതിച്ചാൽ, ചട്ടനെ ദൈവം ചതിക്കുമെന്ന് മാത്രമാണ് കായംകുളം എം.എൽ.എ കുറിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നിരുന്നു.

മന്ത്രി ജി. സുധാകരനെ പിന്തുണക്കുന്നവരുടെ കൂടെയാണ് പ്രതിഭ എന്നുള്ളത് കൊണ്ട് തെരഞ്ഞെടുപ്പിൽ പ്രതിഭയ്ക്ക് എതിരേ സുധാകര വിരുദ്ധ പക്ഷം പ്രവർത്തിച്ചു എന്ന രീതിയിൽ മണ്ഡലത്തിനുള്ളിൽ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമാണ് ആരിഫ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനെതിരെ നടത്തിയ തരംതാഴ്ന്ന പ്രസ്താവന യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പാർട്ടിയുടെ താഴെതട്ടിലുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും വിലയിരുത്തൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT