Vellappally Natesan, U Prathibha ഫയൽ
Kerala

വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാർട്ടി അനുമതി തേടി യു പ്രതിഭ; ജി സുധാകരൻ തോൽപ്പിക്കാൻ ശ്രമിച്ചെന്നും ആരോപണം

മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎം മുൻ എംഎൽഎ യു പ്രതിഭ പാർട്ടിയുടെ അനുമതി തേടിയതായി റിപ്പോർട്ട് . സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോ​ഗത്തിലാണ് പ്രതിഭ നിയമനടപടിക്ക് അനുമതി തേടിയത്. തന്റെ മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

മുൻമന്ത്രിയും നിലവിലെ എംഎൽഎയുമായ ജി സുധാകരനെയും പ്രതിഭ വിമർശിച്ചു. കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞു. 2021ൽ ജി സുധാകരൻ സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാർട്ടിക്ക് നൽകിയിട്ടില്ല. എന്നിട്ടും പാർട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരൻ തന്നതെന്നും പ്രതിഭ ജില്ലാ കമ്മിറ്റിയിൽ വിമര്‍ശിച്ചു.

ജി സുധാകരന്‍ എം.എല്‍.എ പദവി ഉപയോഗിച്ച് പാര്‍ട്ടിയെ കരിവാരിത്തേക്കുന്നെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിമർശിച്ചു. സിപിഎമ്മിന്റെ ചോരയും നീരും ഊറ്റി വളര്‍ന്ന് സ്ഥാനമാനംനേടി. നാലു വെള്ളിക്കാശിന് പാര്‍ട്ടിയെ ഒറ്റിക്കൊടുത്തു. സഹോദരന്റെ രക്തസാക്ഷിത്വത്തിന് പുതിയ കഥ മെനഞ്ഞു. ഇപ്പോൾ വലതുപക്ഷ രാഷ്ട്രീയത്തില്‍ നല്ലപിള്ള ചമയുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന'ത്തിലും ജില്ലാ കമ്മിറ്റിയിൽ അം​ഗങ്ങൾ വിമർശനം ഉയർത്തി. യൂത്ത് കോൺ​ഗ്രസ് നേതാവ് എ ഡി തോമസിനെ തല്ലിയതാണ് ആലപ്പുഴയിലെ പരാജയകാരണം. സ്ത്രീകൾക്കിടയിൽ ഇത് വലിയ അനുകമ്പ ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർ അടക്കം വളഞ്ഞിട്ടു തല്ലിയതിനെ പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' എന്നുവിളിച്ച് ന്യായീകരിച്ചു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന കാര്യം മറന്നു. ശബരിമല സ്വർണക്കെള്ളയിൽ പത്മകുമാറിനെ സംരക്ഷിച്ചു. പത്മകുമാറിന് പിണറായിയുമായി അടുത്ത ബന്ധമാണുള്ളതെന്നും അംഗങ്ങൾ പറഞ്ഞു.

Former CPM MLA U Prathibha seeks party's permission to take legal action against Vellappally Natesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|വാർത്തയിലെ താരമായ നോർത്ത് ഗേറ്റ് : പത്ത് വർഷത്തെ അടച്ചിടലിന് പിന്നിലെ യഥാർത്ഥ ചരിത്രം

സ്വര്‍ണവിലയില്‍ ഇടിവ്, വാങ്ങാന്‍ നല്ല സമയം, പ്രവാസികള്‍ക്ക് സുവര്‍ണ്ണാവസരം

പിണറായിയെ കടത്തിവെട്ടി വിഡി സതീശന്‍; മുഖ്യമന്ത്രി കൈകാര്യം ചെയ്യുക 35 വകുപ്പുകള്‍

എക്‌സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല; അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല

ഇനി അപകടങ്ങളില്ലാത്ത ട്രെയിന്‍ യാത്ര; ഇന്ത്യന്‍ റെയില്‍വേക്ക് 'കവചി'ന്റെ സംരക്ഷണം; പ്രവർത്തനം ഇങ്ങനെ

SCROLL FOR NEXT