UDF Candidate Dies After Election Campaign in Malappuram 
Kerala

മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ഹസീന (49) ആണു മരിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥിയാണ് വട്ടത്ത് ഹസീന. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.

ഞായറാഴ്ച പകല്‍ മുഴുവന്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ഹസീന. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭര്‍ത്താവ്: അബദുറഹിമാന്‍.

Vattath Haseena : UDF Candidate Dies After Election Campaign in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT