കണ്ണൂര്‍: ശ്രീകണ്ഠാപുരം നഗരസഭ പരിധിയില്‍ യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെയും, വാഹനങ്ങളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നഗരസഭ ചെയര്‍മാനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
ശ്രീകണ്ഠാപുരത്ത് ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.സംഘര്‍ഷത്തിനിടെ ശ്രീകണ്ഠപുരം നഗരസഭാ ചെയര്‍മാന്‍ ഇ വി രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടായി. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭ ചെയര്‍മാനെ അക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് കേസ്. 19 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാം കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates