Congress file
Kerala

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്; കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ രാജിവെച്ചു

പാങ്ങോട് പഞ്ചായത്തില്‍ യുഡിഎഫ് അംഗമായ എസ്.ഗീതയും കോട്ടാങ്ങല്‍ പഞ്ചായത്തില്‍ യുഡിഎഫ് അംഗമായ കെ വി ശ്രീദേവിയുമാണു രാജിവച്ചത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തുകളില്‍ പ്രസിഡന്റായ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ചു. പാങ്ങോട് പഞ്ചായത്തില്‍ യുഡിഎഫ് അംഗമായ എസ്.ഗീതയാണ് രാജിവെച്ചത്. നേരത്തെ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ യുഡിഎഫ് അംഗമായ കെ വി ശ്രീദേവി രാജിവെച്ചിരുന്നു. എസ്ഡിപിഐ പിന്തുണ വേണ്ടെന്നു തീരുമാനമെടുത്തതോടെയാണ് ഇവരുടെ രാജി.

പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് എസ്ഡിപിഐ അംഗങ്ങളാണ് യുഡിഎഫ് പ്രതിനിധിയെ പിന്തുണച്ചത്. എല്‍ ഡി എഫ് -7, യു ഡി എഫ്- 6, എസ് ഡി പി ഐ- 3, ബി ജെ പി- 2, വെല്‍ഫെയര്‍ പാര്‍ട്ടി-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. വെല്‍ഫെയര്‍ പാര്‍ട്ടി അംഗം നേരത്തെ തന്നെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എസ്ഡിപിഐ അംഗങ്ങളുടെ വോട്ടും കിട്ടിയതോടെ 10 വോട്ട് ഗീതയ്ക്ക് ലഭിച്ചു. എന്നാല്‍ കെപിസിസി നേതൃത്വം ഇടപെട്ട് എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഗീതയോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തൃശ്ശൂര്‍ ചൊവ്വന്നൂര്‍ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിലാണു കോണ്‍ഗ്രസ് അംഗമായ എം എ നിധീഷ് പ്രസിഡന്റായത്. ഇയാളോടും രാജിവയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് അംഗങ്ങളാണ് ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ യുഡിഎഫിനുള്ളത്. രണ്ട് എസ്ഡിപിഐ വോട്ടുകള്‍ കൂടി നിധീഷിന് ലഭിച്ചതോടെയാണു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ നിന്ന് ഡിസിസിയിലേക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

UDF Rejects SDPI Support: Congress panchayat presidents resigned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

വിദേശത്തുള്ള കാമുകനെ വിശ്വസിപ്പിക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥ; യുവതിക്കെതിരെ കേസ്

സ്ഥിരമായി ഏത് ‘ബ്രാ’ ധരിക്കണം?

'ഗ്യാസ്' ട്രബിള്‍ ഉള്ള കാര്യം അറിഞ്ഞില്ല, ക്ഷമി'; യുദ്ധത്തെക്കുറിച്ച് പറഞ്ഞതിന് പരിഹാസം; വായടപ്പിച്ച് മീനാക്ഷിയുടെ മറുപടി

ട്രാന്‍സ്‌ജെന്‍ഡര്‍ നിര്‍ണയം മെഡിക്കല്‍ ബോര്‍ഡിന്; നിയമ ഭേദഗതിയുമായി കേന്ദ്രം

SCROLL FOR NEXT