P J Joseph ഫയൽ
Kerala

'കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയം ഉറപ്പ്'; കേരളാ കോണ്‍ഗ്രസില്‍ നിന്ന് നാലുസീറ്റുകള്‍ തിരികെ ആവശ്യപ്പെട്ടു; ജോസഫ് ഇടയുമോ?

കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിച്ച ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് തിരികെ ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് നാലു സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്. കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിച്ച ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.

ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് സീറ്റുകളില്‍ ജോസഫ് വിഭാഗത്തിന് വിജയസാധ്യതയില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസ് ഈ മണ്ഡലങ്ങളില്‍ മത്സരിച്ചാല്‍ വിജയിക്കാനാകുമെന്നുമാണ് പ്രതീക്ഷ.

ഇടുക്കിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പല മണ്ഡലങ്ങളിലും അവര്‍ക്ക് ശക്തമായ സംഘടനാ സംവിധാനമില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ വിജയിക്കാനാകുന്ന സാഹചര്യവും ജോസഫ് ഗ്രൂപ്പിനില്ലെന്നാണ് കോണ്‍ഗ്രസ് ഉറച്ചുപറയുന്നത്. നാലു സീറ്റുകള്‍ക്ക് പകരമായി പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കി ഒരു ഒത്തുതീര്‍പ്പിലെത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഈ ആവശ്യം അറിയിച്ചതായാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ശനിയാഴ്ച ചേരുന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാരസമിതിയിലുണ്ടാകും.

UDF Seat Sharing: Congress to Contest in Four Seats Currently Held by Joseph Group

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ ശ്രീധരന്‍ അധികാരകേന്ദ്രങ്ങളില്‍ നല്ല ബന്ധമുള്ളയാള്‍; അതിവേഗ റെയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് കാര്യമില്ല; മുഖ്യമന്ത്രി

പൊലീസ് ഉ​ദ്യോ​ഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്; ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്

'ഓ വേണ്ട, രാഹുൽ ​ഗാന്ധി ബൂസ്റ്റ്, ഹോർലിക്സ്, ബോൺവിറ്റ തരുന്നുണ്ട്'; ടിവികെ പിന്തുണ ആവശ്യമില്ലെന്ന് കോൺ​ഗ്രസ്

നാല് വർഷത്തിനുള്ളിൽ 20,000 പേരെ നിയമിക്കാൻ എമിറേറ്റ്സ് എയർലൈന്‍സ്

'പുലിമുരുകനെ' വെല്ലും ബാബുഭായ്; മകനെ ആക്രമിച്ച പുള്ളിപ്പുലിയെ അരിവാളും കുന്തവും കൊണ്ട് കൊന്നു; അന്വേഷണം

SCROLL FOR NEXT