പാർട്ടി പതാകയെ ചുംബിക്കുന്ന കോൺ​ഗ്രസ് പ്രവർത്തകൻ  ഫയൽ
Kerala

നാലു സീറ്റ് അധികം നേടി യുഡിഎഫ്; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് എല്‍ഡിഎഫ്; മൂന്നു പഞ്ചായത്ത് ഭരണവും നഷ്ടം

നാട്ടിക, തച്ചമ്പാറ, കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം. വോട്ടെടുപ്പ് നടന്ന 31 സീറ്റുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചു. 11 സീറ്റില്‍ എല്‍ഡിഎഫും മൂന്നു വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു. ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന് മൂന്ന് പഞ്ചായത്തുകളില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. 15 സീറ്റുണ്ടായിരുന്ന ഇടതുമുന്നണി 11 ലേക്ക് ചുരുങ്ങിയപ്പോള്‍, നാലു സീറ്റ് അധികം പിടിച്ച യുഡിഎഫ് നേട്ടം 17 ആക്കി ഉയര്‍ത്തി. ബിജെപിക്ക് മൂന്ന് സീറ്റുകളാണ് തെരഞ്ഞെടുപ്പിന് മുമ്പ് ഉണ്ടായിരുന്നത്.

തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫിലെ പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പാലക്കാട് തച്ചാമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ് ഇടതുമുന്നണിക്ക് നഷ്ടമായി. യുഡിഎഫിലെ അലി തേക്കത്ത് ( മുസ്ലിം ലീഗ്) 28 വോട്ടുകള്‍ക്ക് വിജയിച്ചു.

ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എ എന്‍ ദിലീപ് കുമാര്‍ 127 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇതോടെ പഞ്ചായത്തില്‍ ഭരണ മാറ്റത്തിനും സാധ്യതയുണ്ട്. കൊല്ലം കുന്നത്തൂര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി.യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി റുബീന നാസര്‍ 100 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എസ്ഡിപിഐ ആണ് രണ്ടാം സ്ഥാനത്തെത്തിയത്.

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി സാന്ദ്ര മോള്‍ ജിന്നി 753 വോട്ടുകള്‍ ആണ് വിജയിച്ചത്.കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ ജുമാ മസജിദ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ഗീതാ റാണി വിജയിച്ചു. 66 വോട്ടുകള്‍ക്ക് ബിജെപി സീറ്റ് നിലനിര്‍ത്തുകയായിരുന്നു. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പൂശപ്പിള്ളിയില്‍ യുഡിഎഫ് വിജയിച്ചു.

മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാര്‍ഡ് സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ ലൈല ജലീല്‍ വിജയിച്ചത്. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് യുഡിഎഫില്‍ നിന്നും സിപിഎം പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയിലെ മാടായി പഞ്ചായത്തിലെ മാടായി എല്‍ഡിഎഫ് നിലനിര്‍ത്തി. 234 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT