വോട്ടെണ്ണലിന് പിന്നാലെ വ്യാപക സംഘർഷം വിഡിയോ സ്ക്രീൻഷോട്ട്
Kerala

വോട്ടെണ്ണലിന് പിന്നാലെ വ്യാപക സംഘർഷം; കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു, യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു- വിഡിയോ

യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തിൽ കുത്തേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോഴിക്കോട് വിവിധയിടങ്ങളിൽ ആക്രമണം. നരിക്കുനിയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകനായ രജീഷിനാണ് സംഘർഷത്തിൽ കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.

സിപിഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുന്‍ ലോക്കല്‍ സെക്രട്ടറി കെ പി പ്രേംകുമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കും മര്‍ദ്ദനമേറ്റു. മരുതോങ്കരയിൽ കെ എം അഭിജിത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയിലും സംഘർഷമുണ്ടായി. നല്ലളത്ത് പി എ മുഹമ്മദ് റിയാസിന്റെ റോഡ് ഷോയ്ക്കിടെ യുഡിഎഫ് കൗൺസിലർ മുല്ലവീട്ടിൽ ജാഹിഷ്, ബേപ്പൂർ ബ്ലോക്ക് കോൺ​ഗ്രസ് വൈസ് പ്രസിഡന്റ് ഫാസിലിനും മർദ്ദനമേറ്റു.

ധർമടത്ത് കീഴത്തൂരിലും കോൺ​ഗ്രസ് ഓഫിസിന് നേരെ ആക്രമണമുണ്ടായി. കീഴത്തൂരിലെ രാജീവ് ഭവനിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ ആക്രമണമുണ്ടായത്. ജനൽ ചില്ലും കൊടിമരവും ഫർണിച്ചറുകളും നശിപ്പിച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ ലീഡെടുത്തിരുന്നു.

UDF worker stabbed in Kozhikode after election results.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി വിഡി സതീശൻ? കോൺ​ഗ്രസിന് 12, ലീ​ഗിന് 5 മന്ത്രിമാർ; സാധ്യതകൾ

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കണ്ണൂരിൽ കോൺഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

സർക്കാരുണ്ടാക്കാൻ ടിവികെയുടെ അതിവേ​ഗ നീക്കം; സിപിഎമ്മിനെ ബന്ധപ്പെട്ടു, വിജയ്‌‌യെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

കേരള നിയമസഭയിൽ ബിജെപിക്ക് 3 സീറ്റുകൾ എന്നത് അതീവ ​ഗൗരവമുള്ള കാര്യം; തോൽവി അം​ഗീകരിക്കുന്നു; സിപിഎം

'വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടിയും ഭരിച്ചു'; തോല്‌വിയ്ക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

SCROLL FOR NEXT