രാഹുല്‍ ഗാന്ധി  
Kerala

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടെത്തും, മഹാറാലിയില്‍ പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്. ബുധനാഴ്ച്ച നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പങ്കെടുക്കും.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന മഹാറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന ദേശീയസംസ്ഥാന നേതാക്കള്‍ രാഹുലിനൊപ്പം വേദി പങ്കിടും.

പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ എഐസിസിയിലെ മുതിര്‍ന്ന നേതാക്കളും വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ തുടങ്ങി യുഡിഎഫിന്റെ 5 ഗാരന്റികള്‍ കേരളത്തില്‍ ഈ മാസം ആദ്യം രാഹുല്‍ ഗാന്ധി അവതരിപ്പിച്ചിരുന്നു.

UDF's election campaign; Rahul Gandhi to attend Kozhikode rally on Wednesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും