പ്പുറം ചേലേമ്പ്ര എ എല്‍ പി സ്‌കൂള്‍ 
Kerala

ഫീസടയ്ക്കാന്‍ വൈകി, യുകെജി വിദ്യാര്‍ഥിയെ വഴിയില്‍ ഉപേക്ഷിച്ചെന്നു പരാതി

2 മാസത്തെ ഫീസായ 1,000 രൂപ അടക്കാത്തതിനാല്‍ കുട്ടിയെ ബസില്‍ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിര്‍ദേശിച്ചെന്നാണു വിവരം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബസിന്റെ ഫീസടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയെ വഴിയില്‍ ഉപേക്ഷിച്ചെന്നു പരാതി. മലപ്പുറം ചേലേമ്പ്ര എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് ബസില്‍ കയറ്റാതിരുന്നത്. സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്കും മാനേജര്‍ക്കുമെതിരെ കുട്ടിയുടെ അമ്മ പൊലീസിലും വിദ്യഭ്യാസ വകുപ്പിനും ബാലാവകാശകമ്മീഷനും പരാതി നല്‍കി.

ചൊവ്വാഴ്ചയാണ് സംഭവം. സാധാരണ പോലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി മറ്റു കുട്ടികള്‍ക്കൊപ്പം ബസില്‍ കയറാനെത്തിയപ്പോഴാണ് തടഞ്ഞത്. ഫീസ് കുടിശികയുണ്ടെന്ന് പറഞ്ഞാണ് ബസില്‍ കയറ്റാതിരുന്നത്. സ്‌കൂളിലെ പ്രധാനാധ്യാപികയുടെ നിര്‍ദ്ദേശമുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവര്‍ കുട്ടിയെ ബസില്‍ കയറ്റാതിരുന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുകെജിക്കാരനെ ബസില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു.

2 മാസത്തെ ഫീസായ 1,000 രൂപ അടക്കാത്തതിനാല്‍ കുട്ടിയെ ബസില്‍ കയറ്റേണ്ടെന്നു പ്രധാനാധ്യാപിക നിര്‍ദേശിച്ചെന്നാണു വിവരം. രക്ഷിതാക്കളാരും കൂടെയില്ലാഞ്ഞിട്ടും കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ചെന്നാണു പരാതി. കണ്ണുനിറഞ്ഞ് വഴിയില്‍ നിന്ന കുട്ടിയെ മറ്റൊരു സ്ത്രീയാണ് വീട്ടിലാക്കിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും ബാലാവകാശ കമ്മീഷനും പൊലീസിനും പരാതി നല്‍കുകയായിരുന്നു.

UKG Student Allegedly Abandoned Over Unpaid Bus Fees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT