Munnar ഫയല്‍ ചിത്രം
Kerala

അള്‍ട്രാ വയലറ്റ് സൂചിക ഒന്‍പതില്‍, മൂന്നാറില്‍ അതീവ ജാഗ്രത; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

കണ്ണൂരിലെ ധര്‍മ്മടം അടക്കമുള്ള പ്രദേശങ്ങളിലെ യു വി സൂചിക എട്ടില്‍ നിന്നും അഞ്ചായി കുറഞ്ഞിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നു. മൂന്നാര്‍ ഉള്‍പ്പെടെ കേരളത്തിലെ നാല് പ്രദേശങ്ങള്‍ നിലവില്‍ അതീവജാഗ്രത പുലര്‍ത്തേണ്ട ഓറഞ്ച് അലര്‍ട്ടിലാണ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാ വയലറ്റ് തീവ്രത മൂന്നാറിലാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നാറില്‍ യു വി സൂചിക ഒന്‍പതാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞദിവസം മൂന്നാറില്‍ യു വി സൂചിക എട്ടായിരുന്നു. യുവി സൂചിക 11-ലേക്ക് എത്തിയാല്‍ മൂന്നാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവരും. പകല്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ യു വി സൂചിക എട്ടില്‍ തുടരുകയാണ്. കണ്ണൂരിലെ ധര്‍മ്മടം അടക്കമുള്ള പ്രദേശങ്ങളിലെ യു വി സൂചിക എട്ടില്‍ നിന്നും അഞ്ചായി കുറഞ്ഞിട്ടുണ്ട്.

ഒരു പ്രത്യേകസ്ഥലത്തും സമയത്തും സൂര്യതാപത്തില്‍നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവാണ് യു വി സൂചിക. ഉയര്‍ന്ന അളവില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കൊള്ളുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ജോലികള്‍ പരമാവധി ഒഴിവാക്കണമെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Ultraviolet index at nine, extreme caution in Munnar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് കഴിഞ്ഞതോടെ 'ഇടിത്തീ'യായി പാചകവാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ !

‘70 ൽ താഴെയാകില്ല’: ആത്മവിശ്വാസത്തിൽ സിപിഎം, എക്സിറ്റ് പോളുകളെ തള്ളി നേതൃത്വം

കോഹിനൂര്‍ രത്‌നം തിരിച്ചു കൊടുക്കാന്‍ ചാള്‍സ് രാജിവിനോട് മംദാനി പറഞ്ഞോ? കൂടിക്കാഴ്ചയില്‍ സംഭവിച്ചതെന്ത്?

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് പുതിയ തലത്തിലേക്ക്; കെ സി ഡോക്യുമെന്ററി നിര്‍ത്തിവെച്ചു, റിപ്പോർട്ട്

'തല പകുതി മൊട്ടയടിച്ച് നടക്കാനാണ് ധൈര്യം കാണിക്കേണ്ടത്; അന്‍വറിന്റേത് രാഷ്ട്രീയ മറുപടിയല്ല': മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍

SCROLL FOR NEXT