ഹൈക്കോടതി ഫയല്‍ ചിത്രം
Kerala

ഉമ തോമസിന് പരിക്കേറ്റ സംഭവം; ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ തൃശ്ശൂര്‍ സ്വദേശി ജനീഷാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപന ഉടമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ തൃശ്ശൂര്‍ സ്വദേശി ജനീഷാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

പരിപാടിയുടെ നടത്തിപ്പില്‍ അനാസ്ഥ ഉണ്ടായിട്ടില്ലെന്നും നിര്‍ഭാഗ്യകരമായ അപകടത്തിന് താന്‍ ഉത്തരവാദിയല്ലെന്നും ജനീഷ് ജാമ്യാപേക്ഷയില്‍ പറഞ്ഞു.

ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ജനീഷ് കോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി