Pazhayidom Mohanan Namboothiri ഫോട്ടോ/എക്സ്പ്രസ്
Kerala

'വെയിലത്ത് ക്യൂ നില്‍ക്കുന്നവരില്‍ ചിലര്‍ക്ക് മാത്രം നാരങ്ങാനീര്'; ഏകീകൃത സിവില്‍ കോഡ് വേണമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

വിദ്യാഭ്യാസവും യോഗ്യതയും ഉള്ള എല്ലാവര്‍ക്കും ഉയര്‍ന്നുവരുന്നതിന് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദ്യാഭ്യാസവും യോഗ്യതയും ഉള്ള എല്ലാവര്‍ക്കും ഉയര്‍ന്നുവരുന്നതിന് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. വിദ്യാഭ്യാസവും യോഗ്യതയും ഉള്ള എല്ലാവര്‍ക്കും ഉയര്‍ന്നുവരാന്‍ കഴിയുന്ന അനുകൂല സാഹചര്യമല്ല നിലനിൽക്കുന്നത്. സംവരണം ഒരു വലിയ പ്രശ്‌നമാണ്. ആ അര്‍ത്ഥത്തില്‍ ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്നും പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കൊടും വെയിലില്‍ ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്നത് സങ്കല്‍പ്പിക്കുക. ചിലരെ ക്ഷണിക്കുകയും നാരങ്ങാനീര് നല്‍കുകയും ചെയ്യുന്നു. ബാക്കിയുള്ളവരെ ഒഴിവാക്കുന്നു. എന്റെ ചെറുപ്പകാലത്ത് അങ്ങനെയായിരുന്നു സാഹചര്യം. അവസരങ്ങള്‍ കുറവായിരുന്നു. ഞാന്‍ അത്ര ബ്രൈറ്റ് ആയിരുന്നില്ല. വായനയിലൂടെയും യാത്രയിലൂടെയുമാണ് എന്റെ ജീവിതം വികസിച്ചത്. അന്ന്, ഒരു ബ്രാഹ്മണനായതിന്റെ പേരില്‍ എനിക്ക് അപകര്‍ഷതാബോധം പോലും ഉണ്ടായിരുന്നു. ഇപ്പോള്‍, പലയിടത്തും, പൂണൂല്‍ നല്‍കി മന്ത്രങ്ങള്‍ പഠിപ്പിച്ച് ആളുകളെ ബ്രാഹ്മണരാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അന്ന് അത് നേരെ തിരിച്ചായിരുന്നു. അന്ന് സംവരണ വിഭാഗത്തില്‍ പെടാനുള്ള സാധ്യതയെക്കുറിച്ച് പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള ഒരു സ്ഥലത്ത് ഇതൊന്നും പാടില്ല. മറ്റ് രാജ്യങ്ങളില്‍ യാത്ര ചെയ്തപ്പോള്‍ അവിടെ സംവരണം ഇല്ലെന്ന് ഞാന്‍ മനസ്സിലാക്കി. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു. കഴിവായിരിക്കണം മാനദണ്ഡം'- പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.

'അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ സംവരണം ആവശ്യമായിരുന്നു എന്നത് സമ്മതിക്കുന്നു. പക്ഷേ അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ നിന്ന് നമ്മള്‍ എത്രത്തോളം മാറിയിരിക്കുന്നു? ഇന്ന് സംവരണത്തിന്റെ ഗുണഭോക്താക്കള്‍ സമൂഹത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ ഇരിക്കുമ്പോള്‍, എനിക്ക് അറിയാവുന്ന എന്റെ സമൂഹത്തിലുള്ള പലരും ഭക്ഷണത്തിനായി പാടുപെടുന്നു. എന്നിരുന്നാലും ആത്മാഭിമാനമോ ദുരഭിമാനമോ കാരണം അവര്‍ അത് വെളിപ്പെടുത്തുന്നില്ല.'- പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു.

 uniform civil code is necessary: Pazhayidom Mohanan Namboothiri

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയിലുള്ളത് പുതിയ പാളികളോ?; പരിശോധനാ ഫലം കോടതിയില്‍; തന്ത്രിക്ക് വാജിവാഹനം കൈമാറിയത് തെറ്റെന്ന് ദേവസ്വം രേഖ

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 36 lottery result

ബംഗ്ലാദേശ് ടി20 ലോകകപ്പ് കളിക്കുമോ? അവസാന ശ്രമത്തിന് ഐസിസി

താക്കറെ കുടുംബത്തിന്റെ ആധിപത്യം തകര്‍ന്നു; മുംബൈ കോര്‍പറേഷനില്‍ ചരിത്രവിജയം നേടി ബിജെപി; മഹായുതി സഖ്യം കുതിക്കുന്നു

SCROLL FOR NEXT