Minister Ashwini Vaishnav announces Union Cabinet decisions 
Kerala

'കേരള' അല്ല ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരള നിയമസഭയ്ക്ക് അയയ്ക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം അം​ഗീകരിച്ചത്. ബിൽ രാഷ്ട്രപതി ദ്രൗപദി മുർമു കേരള നിയമസഭയ്ക്ക് അയയ്ക്കും. നിയമസഭയുടെ അഭിപ്രായം തേടിയശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും. പാർലമെന്റും ബിൽ പാസാക്കേണ്ടതുണ്ട്.

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും 'കേരളം' എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരി​ഗണിച്ചത്. 2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടർന്നാണ് പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.

The Union Cabinet has approved the bill to change the name of the state kerala to 'Keralam'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിസിടിവി ദൃശ്യം നിര്‍ണായകമായി; തിരികെ കാറില്‍ കയറുമ്പോള്‍ രക്തക്കറ കണ്ടു; വൈറ്റിലയിലെ കൊലപാതകത്തില്‍ പ്രതി പിടിയില്‍

ഏഴര ലക്ഷം കടംവാങ്ങി എയര്‍ ആംബുലന്‍സ് വാടകയ്‌ക്കെടുത്തു; ഒരു ജീവൻ രക്ഷിക്കാനുള്ള യാത്രയില്‍ പൊലിഞ്ഞ് 7 ജീവനുകള്‍; മരണത്തിലും വേര്‍പിരിയാതെ അര്‍ച്ചനയും സഞ്ജയും

കടല വെള്ളത്തിലിടാൻ മറന്നോ? ഇനി ആ ടെൻഷൻ വേണ്ട

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 508 lottery result

'ദൈവത്തെ പ്രേതമെന്ന് വിളിക്കാൻ പാടില്ല, ക്ഷമാപണം കൊണ്ട് പറഞ്ഞത് തിരിച്ചെടുക്കാൻ പറ്റുമോ'; രൺവീറിനെതിരെ ഹൈക്കോടതി

SCROLL FOR NEXT