സുരേഷ് ​ഗോപി  
Kerala

'ആ മാക്രിയുടെ മൂക്കിന് താഴെയാണ് പദ്ധതി കൊടുത്തത്, തൃശ്ശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിക്കും'

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎം നേതാവിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ കെ ദിവാകരനെയാണ് സുരേഷ് ഗോപി ' മാക്രി' എന്ന് വിളിച്ചാണ് അധിക്ഷേപം. നാടിനായി കേന്ദ്രമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. തൃശൂര്‍ എംപിയെ തോണ്ടാന്‍ വന്നാല്‍ മന്തി പൊളിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

'വടകരയിലെ ഒരു മാക്രി. പഠിപ്പും വിവരവും ഒക്കെയുള്ള ആളാണ്. എന്താണ് ഇങ്ങനെ ആയതെന്ന് എനിക്ക് അറിയല്ല. വടകരയില്‍ ഉരാളുങ്കല്‍ സൊസൈറ്റി, അത് ആരുടെയൊക്കെയാണെന്ന് അറിയാമല്ലോ അല്ലേ. അന്വേഷിച്ച് മനസ്സിലാക്കിക്കോളൂ. പക്ഷേ അവരാണ് യോഗ്യമായ ഒരു പദ്ധതി കൊണ്ടുവന്നത്. ഞാന്‍കൂടി അംഗീകരിച്ച ഒരു പദ്ധതിയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. 95.34 കോടിരൂപയുടെ പദ്ധതിയാണ് ആ മാക്രിയുടെ മൂക്കിനു താഴെ കൊടുത്തിരിക്കുന്നത്. അയാള്‍ക്ക് എന്താണ് ഇതില്‍കൂടുതല്‍ അറിയേണ്ടത്. അതുകൊണ്ട്, തൃശൂര്‍ എംപിക്കിട്ട് ഞോണ്ടാന്‍ വരരുത്. ഞാന്‍ മാന്തി പൊളിച്ചു കളയും' സുരേഷ് ഗോപി പറഞ്ഞു.

'കൊല്ലത്തെ അഷ്ടമുടി പദ്ധതിക്കായി 59.73 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ കൃത്യമായി ഇതെല്ലാം ചെയ്തിട്ടുണ്ട്. തൃശൂരിന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ട്രെയിനിങ് കോളജും ഫൊറന്‍സിക് ലാബും അനുവദിച്ചിട്ടുണ്ട്. എട്ട് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. തിരുവനന്തപുരത്ത് മാത്രമെ നല്‍കൂ എന്ന് പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ്.' സുരേഷ് ഗോപി ആരോപിച്ചു.

Union Minister Suresh Gopi hits back at CPM leader`s remarks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രിക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ; അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

ആസൂത്രണമികവില്‍ ശബരിമല ദര്‍ശനപുണ്യം; റെക്കോര്‍ഡ് ഭക്തര്‍, ചരിത്ര വരുമാനം

പൊരുതിയത് വൈഭവും അഭിഗ്യാനും മാത്രം; ബംഗ്ലാദേശിന് മുന്നില്‍ 239 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള: കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

SCROLL FOR NEXT