സുരേഷ് ഗോപി ടെലിവിഷന്‍ ദൃശ്യം
Kerala

'ഞാൻ സർക്കാരിനെ വിമർശിച്ചാൽ നിങ്ങൾക്ക് സന്തോഷമാകുമോ?'- മാധ്യമങ്ങളോട് സുരേഷ് ​ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് താൻ പരിശോധിച്ചിട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

'എന്‍റെ ജോലി എന്നു പറയുന്നത് അങ്ങനെ ആയിപ്പോയി. അതുകൊണ്ടാണ്'- റിപ്പോര്‍ട്ട് പരിശോധിക്കാത്തതിനെ കുറിച്ച് സുരേഷ് ഗോപി പ്രതികരിച്ചു.

'ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണ്. സർക്കാരും കൂടി നിർദ്ദേശിക്കുന്ന തരത്തിൽ തീരുമാനങ്ങൾ എന്താണെന്നു സംഘടനകൾ എടുക്കട്ടെ'.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഞാൻ സിനിമയിൽ സജീവമായിട്ട് കുറേക്കാലമായിട്ടില്ല. അതുകൊണ്ടു തന്നെ എനിക്ക് ഇതിനകത്ത് നിലവിലുള്ള വീഴ്ചകളെന്താണെന്നു അറിയില്ല. പലരും പരാതി പറഞ്ഞു പുറത്തു പോയപ്പോഴും എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ആ സ്ഥിതി തന്നെ തുടരും'.

'തുടർ നടപടി സർക്കാർ പരിശോധിച്ച് കൈക്കൊള്ളും. അതനുസരിച്ച് സർക്കാർ നടപടി എടുക്കും. നടപടി സംബന്ധിച്ച് ഇപ്പോള്‍ സർക്കാരിനെ ഞാൻ വിമർശിച്ചാൽ നിങ്ങൾക്ക് സന്തോഷമാകുമോ?'- അദ്ദേഹം മാധ്യമങ്ങളോടു ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം