കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജയബാലകൃഷ്ണന്റെ കടയിലെത്തിയ കേന്ദ്രമന്ത്രി ഏറെനേരം കുടുംബത്തോടൊപ്പം സമയം ചെലവിട്ടു. ഭക്ഷണം കഴിച്ചശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്. കുടുംബത്തിനൊപ്പമുള്ള ചിത്രവും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
തളരാത്ത മനസ്സോടെ ജീവിതത്തെ തിരിച്ചുപിടിക്കുന്ന ഒരു കുടുംബത്തിന്റെ സ്‌നേഹത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ ഹൃദയം നിറഞ്ഞ ആദരവ്...
ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ജയബാലകൃഷ്ണന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ആ കൊച്ചു തട്ടുകടയില്‍ ഇന്ന് എത്തിച്ചേര്‍ന്നു. ചുമരിലിരുന്ന് ഇന്നും അവര്‍ക്ക് തണലേകുന്ന അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നിന്ന്, ആ സംരംഭം വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആര്‍ജ്ജവം ഏവര്‍ക്കും വലിയൊരു മാതൃകയാണ്.
സ്വന്തം ജോലി പോലും മാറ്റിവെച്ച് അമ്മയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന മക്കളുടെ സ്‌നേഹം കാണുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു. ഇവരുടെ കൈപ്പുണ്യത്തില്‍ വിരിഞ്ഞ ചൂടു ദോശയും ചമ്മന്തിയും ആസ്വദിച്ച് കഴിക്കാനും, ആ കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയൊരു സന്തോഷമാണ്.
പ്രിയപ്പെട്ട ബിന്ദുവിനും മക്കള്‍ക്കും എന്നും എന്റെ പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ചേരാനല്ലൂര്‍ വഴി കടന്നുപോകുന്ന ഏവരും ഈ സ്‌നേഹക്കടയില്‍ ഒന്ന് കയറണം, ഇവര്‍ക്ക് കരുത്തായി കൂടെ നില്‍ക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates