Kerala Universities: Vice Chancellors' Age Limit Raised to 70 (Image generated using AI for representational purpose)
Kerala

വൈസ് ചാന്‍സലര്‍മാരുടെ പ്രായപരിധി 70 ആക്കും; കാലാവധി അഞ്ച് വര്‍ഷം, പുനര്‍നിയമനമില്ല

സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയുടെ ഘടനയിലും മാറ്റം നിര്‍ദേശിക്കുന്നുണ്ട്

Author : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ (വിസി) നിയമനത്തില്‍ ഏകീകൃത വ്യവസ്ഥകള്‍ കൊണ്ടുവരാനുള്ള സര്‍വകലാശാലാ നിയമഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വിസി നിയമനത്തിനുള്ള പരമാവധി പ്രായപരിധി 70 വയസ്സായി ഉയര്‍ത്താനും കാലാവധി അഞ്ച് വര്‍ഷമായി നിശ്ചയിക്കാനുമാണ് തീരുമാനം. ഒരിക്കല്‍ വൈസ് ചാന്‍സലറായി നിയമിക്കപ്പെടുന്നവര്‍ക്ക് വീണ്ടും അതേ പദവിയില്‍ നിയമനം നല്‍കില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ നിയമഭേദഗതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ സര്‍വകലാശാലകള്‍ക്കനുസരിച്ച് വൈസ് ചാന്‍സലര്‍മാരുടെ പ്രായപരിധിയിലും കാലാവധിയിലും വ്യത്യാസമുണ്ട്. പല സര്‍വകലാശാലകളിലും 60 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ചിലയിടങ്ങളില്‍ ഇത് 61, 62, 65 എന്നിങ്ങനെയാണ്. നിലവില്‍ മിക്ക സര്‍വകലാശാലകളിലും നാല് വര്‍ഷമാണ് വിസിമാരുടെ കാലാവധി.

പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ പ്രായപരിധിയിലും കാലാവധിയിലും ഏകീകരണമുണ്ടാകും. 70 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ മാത്രമേ വൈസ് ചാന്‍സലര്‍ പദവിയില്‍ തുടരാനാകൂ. അഞ്ച് വര്‍ഷമാണ് പരമാവധി കാലാവധി. എന്നാല്‍ 70 വയസ്സ് അതിനുമുന്‍പ് പൂര്‍ത്തിയാകുകയാണെങ്കില്‍ പദവി ഒഴിയേണ്ടിവരും. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയുടെ ഘടനയിലും മാറ്റം നിര്‍ദേശിക്കുന്നുണ്ട്. നിലവില്‍ സര്‍വകലാശാലയുടെ സെനറ്റ് പ്രതിനിധിയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നത്. പുതിയ നിര്‍ദേശപ്രകാരം സിന്‍ഡിക്കേറ്റില്‍ നിന്നോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നോ ഉള്ള പ്രതിനിധിയാകും സര്‍വകലാശാലയെ പ്രതിനിധീകരിക്കുക.

പ്രൊഫസര്‍ പദവിയില്‍ കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയവും അക്കാദമിക മികവുമാണ് വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള പ്രധാന യോഗ്യതകളായി നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ ഭേദഗതികള്‍ നടപ്പാക്കുന്നതോടെ കേന്ദ്ര സര്‍വകലാശാലകളിലെ യുജിസി മാനദണ്ഡങ്ങളുമായി സംസ്ഥാന സര്‍വകലാശാലകളിലെ നിയമനവ്യവസ്ഥകള്‍ കൂടുതല്‍ ഏകീകൃതമാകും. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Kerala to Raise Vice Chancellors' Age Limit to 70; Five-Year Tenure Proposed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊല്ലപ്പെട്ടില്ലെന്ന് പറയാത്തത് ഭാഗ്യം; കണക്ക് പറഞ്ഞുതന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം

കോഴിക്കോട് നിയമനം നേടാം; മലിനീകരണ നിയന്ത്രണ ബോർഡിൽ എഞ്ചിനീയറിങ് അപ്രന്റീസ് ഒഴിവുകൾ

വ്യാജ ഫെയര്‍നെസ് ക്രീമിന് വന്‍ വിപണി; പ്രതിമാസം വിറ്റഴിക്കുന്നത് 75 ലക്ഷം പാക്കറ്റുകള്‍

കാര്‍ ഇന്‍ഷൂറന്‍സ് നാലുവര്‍ഷ ഒറ്റപ്രീമിയം; ഇരു ചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും; സമഗ്ര പരിഷ്‌കാരത്തിന് കേന്ദ്രം

കുട്ടികളുടെ ആധാര്‍ സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാം