മന്ത്രി ആർ ബിന്ദു, ഡോ. മോഹനൻ കുന്നുമ്മൽ (University of Kerala) 
Kerala

​ഗവർണറുടെ നിർദ്ദേശം; ആരും തടയില്ലെന്ന് ഉറപ്പ്; മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേരള വിസി

കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധിയിൽ സമവായത്തിന് വഴിയൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇരട്ട രജിസ്ട്രാർ പ്രശ്നവും അധികാര തർക്കവും കാരണം കടുത്ത ഭരണ പ്രതിസന്ധി നേരിടുന്ന കേരള സർവകലാശാലയിൽ സമവായത്തിനു നീക്കം. തർക്കം ഒത്തുതീർപ്പിലെത്തുന്നതിന്റെ സൂചന നൽകി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ​ഗവർണറുടെ നിർദ്ദേശമനുസരിച്ചാണ് വിസി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു.

ഇന്ന് സർവകലാശാലയിൽ എത്തിയാൽ വിസിയെ ആരും തടയില്ലെന്നു സർക്കാർ ഉറപ്പു നൽകിയിരുന്നു. രജിസ്ട്രാറെ സസ്പെൻ‍ഡ് ചെയ്ത നടപടിയിൽ നിന്നു പിൻമാറില്ലെന്ന നിലപാടാണ് വിസി അറിയിച്ചത്. ഭരണത്തലവനായ ​ഗവർണറെ അപമാനിച്ചതിനാലാണ് സസ്പെൻഡ് ചെയ്തത്.

വിസിയുടെ നിലപാട് ബന്ധപ്പെട്ടവരുമായി സംസാരിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി താമസിയാതെ ​ഗവർണറെ കാണുമെന്നും കൂടിക്കാഴ്ചയിൽ സർവകലാശാല വിഷയവും ചർച്ചയായേക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാ​ഗമായി വിസി- രജിസ്ട്രാർ തർക്കത്തിൽ നിലപാട് മയപ്പെടുത്തി മന്ത്രി ഇന്നാണ് രം​ഗത്തു വന്നത്. വിസിയുമായി നേരിട്ട് സംസാരിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സർവകലാശാലയിലേക്ക് വന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ നടക്കുന്നുണ്ട്. വിസിയുമായും സിൻഡിക്കേറ്റുമായും സംസാരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ​ഗവർണറുമായും ചർച്ച നടത്തും. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല. താൻ ആദ്യം ശ്രമിച്ചു നോക്കട്ടേയെന്നും രജിസ്ട്രാർ ആരെന്നു നിയമം നോക്കിയാൽ അറിയാമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

University of Kerala: In a sign that the dispute is reaching a settlement, Vice Chancellor Dr. Mohanan Kunnummal met with Higher Education Minister Dr. R. Bindu. The meeting took place at the minister's official residence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇന്റേൺഷിപ്പ്, പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ്; ഡിസംബർ 21 നകം അപേക്ഷിക്കണം

SCROLL FOR NEXT