Wan Hai 503;അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം  ടെലിവിഷന്‍ ചിത്രം
Kerala

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ നാവികന്റെതെന്ന് സംശയം

മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ത്തുങ്കല്‍ പൊലീസ് കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. അറബിക്കടലില്‍ തീപിടിച്ച  വാന്‍ ഹായ് 503( Wan Hai 503)കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണു സംശയിക്കുന്നത്. കാണാതായ യമന്‍ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്. രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്.

മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ത്തുങ്കല്‍ പൊലീസ് കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. അടിവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി.

അതേസമയം, വാന്‍ ഹായ് കപ്പലില്‍ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നര്‍ കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയില്‍ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോര്‍ട്ടിലേക്ക് മാറ്റും. വാന്‍ ഹായ് കപ്പലിലെ കണ്ടെയ്നര്‍ നീക്കുന്ന ചുമതലയുള്ള സാല്‍വേജ് കമ്പനി റോഡ് മാര്‍ഗമാകും കണ്ടെയ്നര്‍ കൊല്ലത്ത് എത്തിക്കുക. കണ്ടെയ്നര്‍ കണ്ടെത്തിയ സ്ഥലത്തെ കടല്‍വെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT