വീടിന് തീയിട്ട നിലയിൽ, ടിവി ദൃശ്യം 
Kerala

അയല്‍വാസിയെ കുത്തിക്കൊന്നു; പ്രതിയുടെ വീടിന് അജ്ഞാതര്‍ തീയിട്ടു,  കത്തിനശിച്ചു

മുണ്ടക്കയം ഇഞ്ചിയാനില്‍ അയല്‍വാസിയെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ വീടിന് അജ്ഞാതര്‍ തീയിട്ടു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനില്‍ അയല്‍വാസിയെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ വീടിന് അജ്ഞാതര്‍ തീയിട്ടു. ബിജോയിയുടെ വീടിന്റെ ഉള്‍വശം കത്തിനശിച്ച നിലയിലാണ്. 

ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബിജോയിയുടെ കുത്തേറ്റ് അയല്‍വാസി ജോയല്‍ ജോസഫാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ രാത്രിയാണ് ബിജോയിയുടെ വീടിന് അജ്ഞാതര്‍ തീയിട്ടത്. ഈസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ബിജോയിയുടെ ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയതായാണ് റിപ്പോര്‍ട്ടുകള്‍.

ബിജോയി ശല്യക്കാരനാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിജോയിക്കെതിരെ നിരവധി പരാതികള്‍ നാട്ടുകാര്‍ മുണ്ടക്കയം പൊലീസിന് നല്‍കിയിട്ടുണ്ട്. ഇന്നലെ കൊലപാതകത്തിന് പിന്നാലെ ബിജോയിക്കെതിരെ ജനരോഷം ഉയര്‍ന്നിരുന്നു. നാട്ടുകാരില്‍ ചിലര്‍ തന്നെയാകാം വീടിന് തീയിട്ടത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്നലെ രാവിലെ തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ജോയലിനെ ബിജോയി അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കുപിതനായ ബിജോയി ജോയലിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു എന്നാണ് കേസ്. ജോയലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിന് പിന്നാലെ വീട്ടില്‍ കയറി കതകടച്ച ബിജോയിയെ കുറിച്ചുള്ള വിവരം നാട്ടുകാരാണ് പൊലീസിന് കൈമാറിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ബിജോയിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT