Unnikrishnan Potty 
Kerala

'ലഭിച്ചത് ചെമ്പുപാളി തന്നെ, ഉദ്യോഗസ്ഥ വീഴ്ചയില്‍ തനിക്ക് പങ്കില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി

വിവാദവുമായി ബന്ധപ്പെട്ട് ശബരിമലയിലെ ഉദ്യോഗസ്ഥരെയും വിജിലന്‍സ് ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ശബരിമല  സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്റെ കൈവശം ലഭിച്ചത് ചെമ്പു പാളിയാണെന്ന് ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കി. രേഖാമൂലമാണ് ചെമ്പുപാളി തനിക്ക് കൈമാറിയത്. ഉദ്യോഗസ്ഥ വീഴ്ചയില്‍ തനിക്ക് പങ്കില്ല. കൃത്യമായി കത്തു നല്‍കി ദേവസ്വം അധികൃതരുടെ അനുമതിയോടെയാണ് താന്‍ ചെമ്പുപാളി കൊണ്ടുപോയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയതായാണ് വിവരം.

താന്‍ സ്വന്തം നിലയില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല. രേഖാമൂലമാണ് ഇതെല്ലാം കൈപ്പറ്റിയത്. പണപ്പിരിവ് നടത്തിയെന്ന ആരോപണവും ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചു. പീഠം കാണാതായ സംഭവത്തില്‍ സുഹൃത്തിനെ പഴിചാരിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയതെന്നാണ് സൂചന. കോവിഡ് സമയമായതിനാല്‍ യോജിക്കാത്ത പീഠം സുഹൃത്തിന് കൈമാറിയിരുന്നു.

പിന്നീട് ചോദിച്ചപ്പോള്‍ അത് ശബരിമലയില്‍ കൈമാറിയെന്നാണ് പറഞ്ഞത്. പിന്നീട് ഇതു വിവാദമായപ്പോഴാണ് പീഠം കൈവശമുണ്ടെന്ന് അറിയിക്കുകയും കൊണ്ടുവെക്കുകയും ചെയ്തുവെന്നാണ് മൊഴി. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ശബരിമലയിലെ അന്നത്തെ ഉദ്യോഗസ്ഥരെയും വിജിലന്‍സ് ചോദ്യം ചെയ്യും.

Unnikrishnan Potty denies allegations related to the Sabarimala gold plating controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

തിയറ്ററിൽ തിളങ്ങാനായില്ല! വിനീത് ശ്രീനിവാസന്റെ 'കരം' ഇനി ഒടിടിയിലേക്ക്; എവിടെ കാണാം?

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ഥാടനം; 415 സ്‌പെഷ്യല്‍ ട്രെയിനുകള്‍, സര്‍വീസുകള്‍ പത്തുനഗരങ്ങളില്‍ നിന്ന്

SCROLL FOR NEXT