Unnikrishnan Potty 
Kerala

ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍; തിരുവനന്തപുരം സബ്ജയിലേക്ക്

നവംബര്‍ മൂന്നിന് പ്രൊഡക്ഷന്‍ വാറന്‍ഡ് ഹാജരാക്കും. എസ്എടി പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ദ്വാരപാലക പാളികളിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പോറ്റിയെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. നവംബര്‍ മൂന്നിന് പ്രൊഡക്ഷന്‍ വാറന്‍ഡ് ഹാജരാക്കും. എസ്എടി പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കി.

കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയില്‍ ഹാജരാക്കിയത്. പരാതികള്‍ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. താന്‍ അസുഖ ബാധിതനാണെന്നും ബംഗളൂരുവില്‍ ചികിത്സയിലായിരുന്നെന്നും ജയിലില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളതായും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. എന്നാല്‍ അന്വേഷണ സംഘം മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി. കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.

ശബരിമല കട്ടിളപ്പാളി സ്വര്‍ണ മോഷണ കേസില്‍ പോറ്റിയെ നാളെ വീണ്ടും വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കും.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ ഫ്ളാറ്റില്‍നിന്നും പ്രത്യേക് അന്വേഷണസംഘം ഭൂമി, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയതായാണ് വിവരം.

Unnikrishnan Potty has been remanded in the Sabarimala gold theft case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT