വി ഡി സതീശന്‍ മാധ്യമങ്ങളോട് 
Kerala

മുഖ്യമന്ത്രിയുടെ പ്രവാസി നീതിബോധം സമ്പന്നരോട് മാത്രമാകരുത്: പ്രതിപക്ഷ നേതാവ്

യഥാര്‍ഥത്തില്‍ കണ്ണില്‍ ചോരയില്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യഥാര്‍ഥത്തില്‍ കണ്ണില്‍ ചോരയില്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രവാസി പരിപാടിയായ ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷത്തിന് കണ്ണില്‍ ചോരയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സമരം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടാന്‍ പൊലീസിന് അനുമതി നല്‍കിയ മുഖ്യമന്ത്രിയ്ക്കാണ് അക്ഷരാര്‍ഥത്തില്‍ കണ്ണില്‍ ചോരയില്ലാത്തതെന്ന് വി ഡി സതീശന്‍ മറുപടി നല്‍കി.

ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പ്രവാസി സ്‌നേഹം വന്നിരിക്കുകയാണ്. അടുത്തിടെ രണ്ടുമൂന്ന് പ്രവാസികള്‍ ആത്മഹത്യ ചെയ്തു. ഇടതുമുന്നണിയുടെ പീഡനം കാരണമാണ് അവര്‍ മരിച്ചത്. നീതിബോധം എവിടെ?, അപ്പോഴൊന്നും കാണിക്കാത്ത നീതിബോധം ആണ് ഇപ്പോള്‍ പ്രവാസികളുടെ കാര്യത്തില്‍ കാണിക്കുന്നത്. പ്രവാസികളില്‍ സമ്പന്നന്മാരോട് മാത്രം സ്‌നേഹം കാണിച്ചാല്‍ പോരാ. പ്രവാസികളില്‍ പാവപ്പെട്ടവരോടും മുഖ്യമന്ത്രി സ്‌നേഹം കാണിക്കണമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അധികാരത്തില്‍ വന്ന സമയത്ത് അവതാരങ്ങളെ സൃഷ്ടിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ അവതാരങ്ങളെ കൊണ്ട് മുട്ടിയിട്ട് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇപ്പോള്‍ പത്താമത്തെ അവതാരം ഉണ്ടായിരിക്കുകയാണ്. ലോക കേരള സഭയില്‍ അതീവ സുരക്ഷാ മേഖലയില്‍ ക്ഷണിക്കാതെ ഇവര്‍ എങ്ങനെ പങ്കെടുത്തു?, അപ്പോള്‍ അവതാരങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. സംരക്ഷണം നല്‍കാന്‍ ആളുകളുണ്ടെന്നും സതീശന്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT