V D Satheesan and P A Muhammad Riyas file
Kerala

'ജ്യോതി മല്‍ഹോത്ര വരുമ്പോള്‍ ചാരപ്രവര്‍ത്തകയാണെന്ന് അറിയില്ലായിരുന്നല്ലോ'; മുഹമ്മദ് റിയാസിന് പിന്തുണയുമായി വി ഡി സതീശന്‍

ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരളത്തിലേക്കുള്ള വരവില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയെയും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സതീശന്‍ പറഞ്ഞു.

ചാരപ്രവര്‍ത്തനത്തിനാണ് ജ്യോതി കേരളത്തിലേക്ക് വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവരെ ഇവിടേക്ക് എത്തിക്കുമായിരുന്നില്ല. വ്ളോഗര്‍ എന്ന നിലയിലാണ് വന്നത്. വ്‌ളോഗറെ കൊണ്ടുവന്ന് പ്രമോഷന്‍ നടത്തിയതില്‍ സര്‍ക്കാരിനെയോ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്താനാകില്ല. വരുമ്പോള്‍ അവര്‍ ചാരപ്രവര്‍ത്തകയാണെന്ന് അറിയില്ലായിരുന്നല്ലോ. നിര്‍ദോഷമായാണ് വ്‌ളോഗറെ കേരളത്തില്‍ എത്തിച്ചതെന്നും സതീശന്‍ പറഞ്ഞു.

സിപിഎമ്മായിരുന്നു പ്രതിപക്ഷത്തെങ്കില്‍ ഇക്കാര്യത്തില്‍ ടൂറിസം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേനെ. ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സര്‍ക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ല. പക്ഷേ, ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. നിലവിലെ മന്ത്രിയെക്കൊണ്ട് ഇതൊന്നും പറ്റില്ല. അവര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും സതീശന്‍ പറഞ്ഞു.

Opposition leader V D Satheesan has supported Minister P A Muhammad Riyas on the arrival of vlogger Jyoti Malhotra, who was arrested in a case of spying for Pakistan, in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT