കേന്ദ്രമന്ത്രി വി മുരളീധരന്‍/ ഫെയ്‌സ്ബുക്ക് 
Kerala

'ഒന്നും അവസാനിച്ചിട്ടില്ല..!, ഉത്തരങ്ങള്‍ വരട്ടെ, വന്‍ സ്രാവുകള്‍ക്ക് വലയൊരുങ്ങട്ടെ...'

എന്തിനാണ് കേസ് വന്നയുടൻ വിജിലൻസിനെ ഉപയോഗിച്ച് ഫയൽ പിടിച്ചെടുത്തത് ?

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. 'കേസ് എവിടെപ്പോയി, ഇടനിലക്കാര്‍ ധാരണയാക്കിയില്ലേ' എന്ന് ചോദിച്ചവര്‍ക്ക് ഇപ്പോള്‍ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..! മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ശിവശങ്കറിന്റെ അറസ്റ്റ് ചിലകാര്യങ്ങള്‍ കൂടി വ്യക്തമാക്കുന്നു. ഒന്നുകില്‍ തന്റെ വിശ്വസ്തന്റെ നേതൃത്വത്തില്‍ നടന്ന കോഴ ഇടപാടില്‍ പിണറായി വിജയനും പങ്കുണ്ട്. അല്ലെങ്കില്‍ തന്റെ സര്‍ക്കാരിന് കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പരവിഡ്ഢിയായ ഭരണാധികാരിയാണ് പിണറായി. ഉത്തരങ്ങള്‍ വരട്ടെ, വന്‍ സ്രാവുകള്‍ക്ക് വലയൊരുങ്ങട്ടെ...... മുരളീധരന്‍ കുറിച്ചു. 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്രഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ് .....
അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്രമോദി സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കുന്ന നടപടി.....
"കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ" എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!
എം.ശിവശങ്കറിൻ്റെ അറസ്റ്റ് ചിലകാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു.....
ഒന്നുകിൽ തൻ്റെ വിശ്വസ്ഥൻ്റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി വിജയനും പങ്കുണ്ട്...
അല്ലെങ്കിൽ തൻ്റെ സർക്കാരിന് കീഴിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പരവിഡ്ഢിയും കഴിവുകെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയൻ.....!
എന്തിനാണ് കേസ് വന്നയുടൻ വിജിലൻസിനെ ഉപയോഗിച്ച് ഫയൽ പിടിച്ചെടുത്തത് ?
ആ ഫയലുകൾ ഇനിയും സിബിഐയ്ക്ക് കൈമാറാത്തത് ?
ഉത്തരങ്ങൾ വരട്ടെ ,വൻ സ്രാവുകൾക്ക് വലയൊരുങ്ങട്ടെ......
സത്യമേവ ജയതേ !

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

SCROLL FOR NEXT