v sivankutty 
Kerala

'അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു; അയ്യപ്പ സംഗമത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വിശ്വാസികളെ അപമാനിക്കല്‍'

രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മയെയും, കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അജ്ഞതയെയും തുറന്നുകാട്ടുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. 'തത്വമസി' എന്ന ദര്‍ശനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട്, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ടു പോകുമ്പോള്‍, രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണെന്ന് വ്യക്തമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

'രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മയെയും, കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അജ്ഞതയെയും തുറന്നുകാട്ടുന്നു. കേരളത്തിന്റെ ആത്മീയതയും ഭക്തിയും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല. അത് സകല ജനങ്ങളുടെയും പൊതുസ്വത്താണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാതെ, അയ്യപ്പസംഗമത്തെ ഒരു രാഷ്ട്രീയ നാടകമായി ചിത്രീകരിക്കുന്നത് വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണ്.

മുഖ്യമന്ത്രിക്ക് കേരളത്തെക്കുറിച്ചോ സാധാരണക്കാരായ ജനങ്ങളെക്കുറിച്ചോ ഒന്നും അറിയില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പിണറായി വിജയന്‍ വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരങ്ങള്‍ കാണുകയും ചെയ്യുന്ന നേതാവാണ്. കേരളത്തെ പറ്റി ഒരു ചുക്കും അറിയാത്ത രാജീവ് ചന്ദ്രശേഖറിനു മികച്ച ഭരണകര്‍ത്താവ് എന്നതിനാല്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ വന്ന ആദ്യത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യത ആണുള്ളത്?' ശിവന്‍കുട്ടി പറഞ്ഞു.

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍, കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ മനപൂര്‍വം അവഗണിക്കുകയാണ്. തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയങ്ങളെ രാഷ്ട്രീയ കണ്ണിലൂടെ മാത്രം കാണുന്നത് ശരിയായ സമീപനമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്, കേരളത്തിലെ ജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും ഈ പരിപാടിയുടെ വ്യാപ്തി മനസ്സിലാക്കിക്കൊടുക്കാനാണ്. ദേവസ്വം ബോര്‍ഡ് നടത്തുന്ന ഈ പരിപാടിക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. അത് ഭരണപരമായ കടമയാണ്. ആത്മീയതയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാതെ, വിശ്വാസികളുടെ ഐക്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. അയ്യപ്പ സംഗമത്തെയും സുവര്‍ണാവസരമായി കരുതുന്ന രാജീവ് ചന്ദ്രശേഖര്‍ മലര്‍പ്പൊടിക്കാരന്റെ ദിവാ സ്വപ്നം കാണുകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

Minister V. Sivankutty said that BJP state president Rajeev Chandrasekhar's attempt to politicize the Global Ayyappa Sangamam is an insult to the devotees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധം; ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവനന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

SCROLL FOR NEXT