വീട് പൂട്ടി യാത്രപോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് ai image
Kerala

വീട് പൂട്ടി യാത്ര പോകുകയാണോ?, സുരക്ഷയ്ക്ക് ഇങ്ങനെ ചെയ്യാന്‍ കേരള പൊലീസ്; 14 ദിവസം നിരീക്ഷണത്തില്‍

കുട്ടികള്‍ക്ക് വെക്കേഷന്‍ ആരംഭിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുട്ടികള്‍ക്ക് വെക്കേഷന്‍ ആരംഭിച്ചിരിക്കുകയാണ്. അവധി ദിനങ്ങളില്‍ കുട്ടികളെയും കൊണ്ട് വിനോദയാത്ര പോകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ചുരുക്കമായിരിക്കും. അത്തരത്തില്‍ അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.

വിനോദയാത്ര പോകാന്‍ വീട് പൂട്ടി യാത്ര പോകുന്നവര്‍ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ 'Locked House Information' സൗകര്യം വിനിയോഗിക്കണം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

vacation tour: kerala police security guidelines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് സര്‍ക്കാര്‍ എന്തുതെറ്റ് ചെയ്തു?, വിഴിഞ്ഞം ഓഹരി കൈമാത്തില്‍ പിണറായി പറയണം; മറുപടിയുമായി മുഖ്യമന്ത്രി

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം'; ആദ്യ ഗാനം പുറത്ത്; ഹൃദയം തൊട്ട് തളിരോമലേ...!

'എനിക്കെതിരെ മാത്രം നിയമ നടപടി 'പാട്രിയാര്‍ക്കല്‍ മനോഭാവം'; മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്'; മീരയ്ക്ക് മറുപടിയുമായി ഹരിത സാവിത്രി

റെക്കോർഡ് നേട്ടം ലോർഡ്സിൽ! ചരിത്രമെഴുതി സ്മൃതി മന്ധാന

'ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്? അറിവില്ലായ്മ ഒരു തെറ്റല്ല'; കുളപ്പുള്ളി ലീലയ്ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി