പ്രതീകാത്മക ചിത്രം 
Kerala

വര്‍ക്കലയില്‍ കുടുംബവഴക്കിനിടെ കൊലപാതകം; 56കാരിയെ തലയ്ക്കടിച്ച് കൊന്നു, ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ക്കായി തിരച്ചില്‍ 

കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു. വര്‍ക്കല കളത്തറ സ്വദേശിനി ലീനാമണിയാണ് (56) കൊല്ലപ്പെട്ടത്. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. അതിനിടെ വീട്ടില്‍ ഉണ്ടായിരുന്ന കമ്പി വടി ഉപയോഗിച്ച്് ലീനയുടെ ഭര്‍ത്താവിന്റെ രണ്ടു സഹോദരന്മാര്‍, വീട്ടമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതയായ ലീനയെ ഉടന്‍ തന്നെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വസ്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT