വിഡി സതീശന്‍/ ഫയല്‍ 
Kerala

എംഎം മണി പൊതുശല്യമായി മാറാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണം; വിഡി സതീശന്‍

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ പിജെ ജോസഫിനെ അധിക്ഷേപിച്ച അദ്ദേഹം കേരളത്തിന്റെയും സിപിഎമ്മിന്റെയും ഗതികേടായി മാറരുത്.

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എംഎം മണിയെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ പിജെ ജോസഫിനെ അധിക്ഷേപിച്ച അദ്ദേഹം കേരളത്തിന്റെയും സിപിഎമ്മിന്റെയും ഗതികേടായി മാറരുത്. മസര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാന്‍ എംഎം മണിയെ പോലുള്ള വാപോയ കോടാലികളെ ഇറക്കി വിടുന്നത് സിപിഎം തന്ത്രമാണെന്നും സതീശന്‍ ആരോപിച്ചു.

നേരത്തെയും മണിയുടെ അശ്ലീല വാക്കുകള്‍ കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ വിഷലിപ്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ് കെകെ രമയെ നിയമസഭയില്‍ അധിഷേപിച്ചത്. ജനപ്രതിനിധികള്‍, വനിതാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് മണിയുടെ വായില്‍ നിന്നും വന്നിട്ടുള്ളത്. സ്ഥിരമായി അസഭ്യം പറയുന്ന എംഎം മണിയുടെ സമനില തെറ്റിയെന്നാണ് പൊതുസമൂഹം കരുതുന്നത്. എംഎം മണി പൊതുശല്യമായി മാറാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണം - സതീശന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും കാണിക്കുന്നത്. 'നിനക്കൊന്നും വേറെ പണിയില്ലേ, തെണ്ടാന്‍ പൊയ്ക്കൂടെ' എന്നാണ് ശാസ്ത്ര ഉപദേഷ്ടാവ് മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കുന്നത്. ഇത്രയും തരംതാണ ഭാഷ ഉപയോഗിക്കുന്ന ഉപദേഷ്ടാവിന്റെ മാതൃക മുഖ്യമന്ത്രിയായിരിക്കുമെന്ന് തീര്‍ച്ചയാണ് വിഡി സതീശന്‍ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോള്‍ ആളെ മനസിലായില്ല; സ്‌പെഷല്‍ ദര്‍ശനത്തിന് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് 4000 രൂപ

'രോഹിതിന് വേണ്ടിയാണോ ജയ്‌സ്വാളിനെ ഒഴിവാക്കിയത് ?'; സെലക്ടർമാർ മാപ്പ് പറയണം, വിമർശനവുമായി മഞ്ജരേക്കർ

'സനാതന ധർമം ഇല്ലെന്ന് പറയണമെങ്കിൽ, അവർ അവരുടെ മാതാപിതാക്കളെ പുറന്തള്ളണം; അത് സാധ്യമാണോ ?', ഉദയനിധി സ്റ്റാലിനെതിരെ അർജുൻ സർജ

'ആ നടനെ കളിയാക്കി അഭിനയിച്ചതില്‍ ഇന്നും കുറ്റബോധമുണ്ട്; ജീവിതകഥ കേട്ട് പൊട്ടിക്കരഞ്ഞു'; വെളിപ്പെടുത്തി ഉര്‍വശി

SCROLL FOR NEXT