P K Kunhalikkutty, V D Satheesan, Sunny Joseph ഫെയ്സ്ബുക്ക്
Kerala

ആഭ്യന്തരം കൈയാളാന്‍ ചെന്നിത്തല എത്തുമോ?; മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഇവരെ; അഞ്ചും നേടുമോ ലീഗ്

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്കൊപ്പം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് ആലോചന.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവം. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്‌ക്കൊപ്പം മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനാണ് ആലോചന. 21 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറുമാവും ഉണ്ടാകുക.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞ് നില്‍ക്കുന്ന രമേശ് ചെന്നിത്തലയുടെ നിലപാട് മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായകമാകും. ആഭ്യന്തരവകുപ്പ് രമേശിന് നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മന്ത്രിസഭയില്‍ കെസി പക്ഷത്തുള്ള കൂടുതല്‍ പേര്‍ ഇടംപിടിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ മുരളീധരന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പാണ്. എന്‍ ശക്തന്‍, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, മാത്യു കുഴല്‍നാടന്‍, എപി അനില്‍കുമാര്‍, ടി സിദ്ദിഖ്, കെ ജയന്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരാള്‍ സ്പീക്കറാകും. ജാതി മതസമവാക്യങ്ങള്‍ കണക്കിലെടുത്താകും മന്ത്രി സ്ഥാനത്തേക്കുള്ള പേരുകള്‍ പരിഗണിക്കുക.

മുസ്ലീംലീഗ് അഞ്ച് മന്ത്രിമാരെ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ഇതിനകം തന്നെ രണ്ട് മന്ത്രിസ്ഥാനം വേണമെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അനുപ് ജേക്കബ്, ഷിബു ബേബി ജോണ്‍, സിഎംപിയില്‍ നിന്ന് സിപി ജോണ്‍, എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. മാണി സി കാപ്പന്‍, കെകെ രമ എന്നിവര്‍ക്ക് എല്‍ഡിഎഫിന്റെ മാതൃകയില്‍ മന്ത്രിസ്ഥാനം വീതം വയ്ക്കുന്നത് ആലോചനയിലുണ്ടെന്നാണ് സൂചന. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, പികെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് ലീഗിന്റെ പരിഗണനയിലുള്ളത്. മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍ എന്നീ പേരുകള്‍ക്കാണ് ജോസഫ് വിഭാഗത്തില്‍ മുന്‍ഗണന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി