vd satheesan 
Kerala

'മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ?', എൽഡിഎഫിനെ 'കുത്തി' വിഡി സതീശൻ

'ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും'

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തകര്‍പ്പന്‍ വിജയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യത്തെ കുത്തിക്കൊണ്ടുള്ളതാണ് സതീശന്റെ പ്രതികരണം.

'മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ... മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ? ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും' എന്നാണ് ഫെയ്‌സ്ബുക്കില്‍ വിഡി സതീശന്‍ കുറിച്ചത്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 ലേറെ സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്. എല്‍ഡിഎഫിന് 35 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റം നേടാനായത്. എന്‍ഡിഎ മൂന്നു സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബിജെപിക്ക് കേരളത്തില്‍ മൂന്ന് എംഎല്‍എമാരുണ്ടാകുന്നത്.

VD Satheesan reacts to UDF's landslide victory in the assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്