വിഡി സതീശന്‍ /ഫയല്‍ 
Kerala

മഞ്ഞുരുക്കാന്‍ വിഡി സതീശന്‍ പാണക്കാട്ടേക്ക്; സാദിഖലി, കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച 

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുമായും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും സതീശന്‍ ചര്‍ച്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് പാണക്കാട്ട് തറവാട്ടിലെത്തും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുമായും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും സതീശന്‍ ചര്‍ച്ച നടത്തും. 

കഴിഞ്ഞ കുറച്ച് നാളായി മുസ്ലിം ലീഗും കോണ്‍ഗ്രസും അകല്‍ച്ചയിലാണ്. ഈ അകല്‍ച്ച പരിഹരിക്കുന്നത് അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. കെ സുധാകരനും വിഡി സതീശനും കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വന്നതിന് ശേഷം കാര്യമായ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന അതൃപ്തി ലീഗിനുണ്ട്. 

കെ സുധാകരന്റെ പട്ടി പ്രയോഗവും അകല്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. അതിനിടെ പലസ്തീന്‍ വിഷയത്തില്‍ സിപിഎം റാലിക്ക് ക്ഷണിച്ചാല്‍ പോകുമെന്ന ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന രാഷ്ട്രീയ ചര്‍ച്ചയാകുകയും ചെയ്തു. 

രാഷ്ട്രീയ വിവാദത്തിലേക്ക് പോകുമെന്ന സാഹചര്യം കണക്കിലെടുത്ത് സിപിഎം റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് പിന്നീട് തീരുമാനിക്കുകയായിരുന്നു. അതേസമയം സതീശന്റേത് സാധാരണ സന്ദര്‍ശനം മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT