വിഡി സതീശന്‍ ഫെയ്‌സ്ബുക്ക്
Kerala

കോടതി നിര്‍ദേശം മാനിച്ചു; ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് വിഡി സതീശന്‍

കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു പരാമര്‍ശം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു പരാമര്‍ശം. കൃത്യ നിര്‍വഹണത്തില്‍ ലോകായുക്ത പരാജയമാണെന്നായിരുന്നു ഹര്‍ജിയില്‍ സതീശന്‍ കുറ്റപ്പെടുത്തിയത്. ഇതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം പരാമര്‍ശം നടത്തിയത് ശരിയായില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഇതിന് പിന്നാലെ, സതീശന്‍ പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരാമര്‍ശം പിന്‍വലിച്ചെന്ന് സതീശന്‍ അറിയിച്ചത്.

നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായതെന്നും സതീശന്‍ നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്. അതേസമയം, കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി കോടതി ഈ മാസം 29 ന് പരിഗണിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT