Veena George 
Kerala

മുൻ മന്ത്രി വീണ ജോർജ് അക്രമത്തെ പെരുപ്പിച്ചു കാണിച്ചു; ആക്രമണ കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

കണ്ണൂരിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കണ്ണൂർ: മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്. കണ്ണൂരിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തു. മുൻ മന്ത്രിയും ഗൺമാനും സംഭവത്തെ പെരുപ്പിച്ചു കാണിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വീണ ജോർജിനെ ആക്രമിച്ചുവെന്ന് ഗൺമാനാണ് മൊഴി നൽകിയത്. എന്നാൽ മന്ത്രിയുടെ സമ്മർദ്ദത്തിലാണ് ആക്രമിക്കാൻ ശ്രമിച്ചുവെന്ന മൊഴി നൽകിയതെന്നു അന്വേഷണ സംഘത്തിന് മുന്നിൽ പിന്നീട് ​ഗൺമാൻ മൊഴി മാറ്റുകയും ചെയ്തു. അതേസമയം കൈയാങ്കളിക്കിടെ മന്ത്രിക്ക് നേരിയ പരിക്കേറ്റതായി പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ മൊഴി നൽകിയിരുന്നു.

2026 ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിയെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചുവെന്നാണ് കേസ്. ഇതിനെ അനുകൂലിച്ചുള്ള മൊഴികളുമുണ്ടായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് യുഡിഎഫ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് വീണ്ടും അന്വേഷിച്ചത്. അതിനിടെയാണ് ഗൺമാൻ മൊഴി മാറ്റിയത്.

Investigation team gives clean chit to KSU workers in the Veena George protest case., Report states it was only a black flag protest and no physical attack was attempted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫ്ലോപ് ഷോ, മൈതാനം കാലി'; പ്രതിപക്ഷ റാലി 'അരാജക കാഴ്ച' മാത്രമെന്ന് ബിജെപി

ഗാംഗുലി ജേഴ്‌സി ഊരിവീശി ആഘോഷിച്ച 'വിഖ്യാത വിജയം'; ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പം ഇനി പാകിസ്ഥാനും!

‘ജെന്റിൽമാൻ' വീണ്ടും തിയേറ്ററുകളിലേക്ക് ; റീ-റിലീസ് തീയതി പ്രഖ്യാപിച്ച് കെടി കുഞ്ഞുമോൻ

ഷെയ്ൻ നിഗത്തിന്റെ തമിഴ് ചിത്രത്തിന് തുടക്കം; ഛായാഗ്രഹണം ആഷിഖ് അബു, സംവിധാനം ഷാം സൂര്യ

'മമിത അഡോറബിള്‍ ആയിരുന്നു, സംഗീത് അയ്യപ്പാ എന്ന് പറഞ്ഞപ്പോഴൊക്കെ ഞാന്‍ പൊട്ടിച്ചിരിച്ചു'; നിവിന്‍ പോളിയോട് സായ് പല്ലവി