വെള്ളാപ്പള്ളി നടേശന്‍ ഫയല്‍ ചിത്രം
Kerala

ചെന്നിത്തല ജനം ഇഷ്ടപ്പെടുന്ന നേതാവ്; സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആള്‍; വെള്ളാപ്പള്ളി നടേശന്‍

പിണക്കങ്ങള്‍ തീര്‍ത്ത് ഇണങ്ങിപ്പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും നല്ലത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: രമേശ് ചെന്നിത്തലയെ പിന്തുണച്ചും വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഡി സതീശന്‍ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണെന്നും എന്നാല്‍ രമേശ് ചെന്നിത്തല അങ്ങനെയല്ലെന്നും ജനം ഇഷ്ടപ്പെടുന്ന നേതാവ് ആണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല എന്‍എസ്എസുമായി അകന്നു നില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണക്കങ്ങള്‍ തീര്‍ത്ത് ഇണങ്ങിപ്പോകുന്നതാണ് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും നല്ലത്. പ്രതിപക്ഷനേതാവ് പക്വത ഇല്ലാതെ വെറുപ്പ് വിലയ്ക്ക് മേടിക്കുന്ന ആളാണ്. നാക്കുകൊണ്ട്. രമേശിന്റെ പെരുമാറ്റമോ പറച്ചിലോ അങ്ങനെയല്ല. ഇരുത്തംവന്ന രാഷ്ട്രീയ നേതാവ് എന്നനിലയില്‍ രമേശിനെ ജനം ഇഷ്ടപ്പെടുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാനാണ് രമേശ് ശ്രമിക്കുന്നത്. എസ്എന്‍ഡിപിയും രമേശ് ചെന്നിത്തലയും തമ്മില്‍ കടലും കടലാടിയും പോലുളള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT