K B Ganesh Kumar, Vellappally Natesan 
Kerala

'സ്വന്തം അച്ഛനു വരെ പണി കൊടുത്തയാള്‍'; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി; ഓരോരുത്തരുടെ സംസ്‌കാരമെന്ന് മന്ത്രി

'പ്രായവും പക്വതയുമില്ലാതെ, കള്‍ച്ചറില്ലാതെ പലരും പലതും സംസാരിക്കും'

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദൈവനാമമായ തന്റെ പേര് ഇടയ്ക്കിടയ്ക്ക് പറഞ്ഞാല്‍ വെള്ളാപ്പള്ളിക്ക് മോക്ഷം കിട്ടുമെന്ന് ഗണേഷ് കുമാറിന്റെ പരിഹാസത്തോടു പ്രതികരിക്കുകയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി.

ഗണേശനെക്കുറിച്ച് പല പ്രാവശ്യം പറഞ്ഞാല്‍ പുണ്യം കിട്ടുമെന്ന്. അത് ഏതു ഗണേശനാണ്. വിഘ്‌നേശ്വരനായ ഗണേശനാണ്. സുബ്രഹ്മണ്യന്‍ ലോകം ചുറ്റാനായി മയിലിന് പുറത്തു കയറി പോയപ്പോള്‍ ഭഗവാനായ ഗണേശന്‍ അച്ഛനും അമ്മയ്ക്കും ചുറ്റും ചുറ്റി. എന്നാല്‍ അച്ഛനും അമ്മയ്ക്കുമെതിരെ പാര വെച്ചനാണ് ഈ ഗണേശന്‍. തന്തയ്ക്കിട്ട് പാരവെച്ച ഈ ഗണേശനെപ്പറ്റി എന്തു പറയാനാണ്. അമ്മയ്ക്കിട്ടും പെങ്ങള്‍ക്കിട്ടും പാരവെച്ചില്ലേ. ഇത് ഡ്യൂപ്ലിക്കേറ്റ് ഗണേശനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാറും പ്രതികരിച്ചു. അത് ഓരോരുത്തരുടെ സംസ്‌കാരമാണ്. എല്ലാവര്‍ക്കും ഒരേ സംസ്‌കാരമല്ല. ആ സംസ്‌കാരം ആളുകള്‍ തിരിച്ചറിഞ്ഞാല്‍ മതി. അതിന് മറുപടിയൊന്നും പറയുന്നില്ല. ആ ലെവലല്ല എന്റെ ലെവല്‍. ഇത്തിരി കൂടിയ ലെവലാണ് തന്റേത്. പ്രായവും പക്വതയുമില്ലാതെ, കള്‍ച്ചറില്ലാതെ പലരും പലതും സംസാരിക്കും. അതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല. ആ ലെവലിലേക്ക് താഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

SNDP Yogam General Secretary Vellappally Natesan mocked Minister KB Ganesh Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT